മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷത്തിന്റെ സ്വര്‍ണം മുഖംമൂടി ധാരികള്‍ കൊള്ളയടിച്ചു. കൊണ്ടോട്ടി മുസല്യാര്‍ അങ്ങാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇന്നോവ കാറിലെത്തിയ മുഖംമൂടി ധാരികളായ ആറ് പേരാണ് 900 ഗ്രാം സ്വര്‍ണം തട്ടിയെടുത്ത്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തെയാണ് മറ്റൊരു കൊള്ളസംഘം ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3.20നുള്ള വിമാനത്തിലാണ് സ്വര്‍ണവുമായി കോഴിക്കോട് അത്തോളി സ്വദേശി ഫലസു എന്നയാള്‍ എത്തിയത്. വിമാനത്താളത്തിന് പുറത്തെത്തിയ ഉടന്‍ സ്വര്‍ണം പെരിന്തല്‍മണ്ണ സ്വദേശികളായ ഫൈസല്‍, മുഹമ്മദ് എന്നിവര്‍ക്ക് കൈമാറി.
തുടര്‍ന്ന് ഇവര്‍ മറ്റൊരു കാറില്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയായിരുന്നു. മുസല്യാര്‍ അങ്ങാടിയില്‍ എത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കാറിന് വിലങ്ങനെ ഇന്നോവയിട്ട മുഖം മൂടി സംഘം കാറിന്റെ ചില്ല് അടിച്ച് പൊടിച്ചു. യാത്രക്കാരെ കാറില്‍ നിന്ന് വലിച്ചിറക്കി കാറുമായി കടന്നു കളഞ്ഞു.
ഒരു കിലോമീറ്റര്‍ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും 35 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടമായി. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
Content highlights: Six member gang steal gold worth rupees 35 lakhs from a Car
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..