മാൾട്ടയുടെ അഭിമാനതാരങ്ങളായി മലയാളികളായ ആറ് നഴ്സുമാർ


ആൻവിയും രമ്യയും

അരിമ്പൂര്‍: യൂറോപ്യൻ യൂണിയനിൽപ്പെട്ട മാൾട്ട എന്ന രാജ്യത്തിന്റെ അഭിമാനതാരങ്ങളായി മലയാളികളായ ആറ് നഴ്സുമാർ. കഴിഞ്ഞ മാസം നടന്ന വിമെൻസ് ട്വന്റി 20 ക്രിക്കറ്റ് ഇന്റർനാഷണൽ സീരീസിൽ റൊമാനിയയെ 3-0ന് തോൽപിച്ചാണ് ഇവർ കോണ്ടിനെന്റൽ കപ്പ് സ്വന്തമാക്കിയത്. മലപ്പുറംകാരിയായ ഷംലയാണ് ക്യാപ്റ്റൻ. കാസർകോട് സ്വദേശി അനുപമ, പെരുമ്പാവൂർ സ്വദേശിയായ കുക്കു, തൃശ്ശൂരുകാരിയായ ആൻവി, രമ്യ, അനീറ്റ എന്നിവരാണ് ഈ മലയാളികൾ. ഇവരെക്കൂടാതെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നായി ഓരോരുത്തരും ടീമിലുണ്ട്.

ഇവരെ ടീമിലെടുത്ത് ക്രിക്കറ്റിന്റെ അടിസ്ഥാനപാഠം മുതൽ പഠിപ്പിച്ചെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിപ്പിച്ച് വിജയിപ്പിച്ച കോച്ച് ലീ ടക്കും മാൾട്ടക്കാരനല്ല. അദ്ദേഹം ദക്ഷിണാഫ്രിക്കക്കാരനാണ്. ഇവരിൽ ഭൂരിഭാഗവും ടീമിലെടുത്തശേഷം മാത്രം ജീവിതത്തിൽ ആദ്യമായി ബാറ്റ് എടുക്കുകയും പന്തെറിയുകയും ചെയ്തവരാണ്.2022 ജനുവരിയിൽ ടീം സെലക്ഷൻ നടത്തി, ഫെബ്രുവരിയിൽ പരിശീലന സെഷനുകൾ ആരംഭിച്ചു. 12 മണിക്കൂർ ജോലിക്ക്‌ ശേഷം രാത്രിയായിരുന്നു പരിശീലനം. തുടർന്നാണ് 22 പേരിൽനിന്ന്‌ തിരഞ്ഞെടുത്ത 14 പേർ മത്സരത്തിനിറങ്ങിയത്. ഇവരുടെ പ്രഥമ വിജയം മാൾട്ടയിൽ ആഘോഷമായിരുന്നു. ടീമിന് കളിക്കാൻ ഒരു മൈതാനം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ സർക്കാർ ഒന്നുകൂടി അനുവദിച്ചു. മനക്കൊടി സ്വദേശിയാണ് ആൻവി. ഒളരിക്കര ചാലയ്ക്കൽ വർഗീസിന്റെ മകളാണ് രമ്യ. അഞ്ച് വർഷക്കാലമായി ഇരുവരും മാൾട്ടയിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്തു വരുന്നു.

Content Highlights: Six Malayaee nurses are the proud- Malta cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented