സീതാറാം യെച്ചൂരി.ഫോട്ടോ:സാജൻ വി നമ്പ്യാർ
ന്യൂഡല്‍ഹി: ഭരണഘടനാ ലംഘന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാന് പറയുമ്പോഴും നിലപാട് വ്യക്തമാക്കാതെ സി.പി.എം കേന്ദ്ര നേതൃത്വം. വിവാദത്തില്‍ രാജിവെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരള നേതാക്കള്‍ യോഗംചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഉചിതമായ തീരുമാനമെടുക്കും, വിഷയം ചര്‍ച്ചചെയ്യുകയാണെന്നും നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. സജിചെറിയാന് വിവാദ പരാമര്‍ശം നടത്തിയത് ദേശീയ തലത്തില്‍ തന്നെ ഇന്നലെ വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ദേശീയ മാധ്യമങ്ങളും മറ്റ് സംഘടനകളും വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സജി ചെറിയാനെതിരേ നടപടിയുണ്ടാവുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ച ചേര്‍ന്ന അവെയ്ലബിള് സെക്രട്ടേറിയറ്റിന് ശേഷം രാജിയില്ലെന്നും വിഷയം ഇന്നലെ തന്നെ അവസാനിച്ചുവെന്നും സജിചെറിയാന് വ്യക്തമാക്കിയിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം നടപടിക്കായി കേരള നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. നാളെയാണ് സി.പി.എം സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഇതില്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗവും സജി ചെറിയാന് രാജിവെക്കേണ്ട എന്ന നിലപാടിലേക്കാണ് പോകുന്നതെങ്കില്‍ നിയപരമായി തന്നെ നേരിടാനാണ് പ്രതിപക്ഷം ലക്ഷ്യമിട്ടിരിക്കുന്നത്. അങ്ങനെ വന്നാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം സി.പി.എമ്മിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..