സീതാറാം യെച്ചൂരി, ബി. ഗോപാലകൃഷ്ണൻ. Photo: PTI, Mathrubhumi Archives| Ridhin Damu
തൃശ്ശൂര്‍: സ്പ്രിംക്ലര്‍ വിഷയത്തില്‍ സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. പൗരന്മാരുടെ ഡാറ്റ വിദേശകമ്പനിക്ക് കൈമാറുന്നതിനെ എതിര്‍ത്തിരുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തിരുത്തിയോ എന്നും അദ്ദേഹം ആരാഞ്ഞു.
ആധാര്‍ അടക്കമുള്ള ഡാറ്റ വിഷയത്തില്‍, അതിനെ എതിര്‍ത്തുകൊണ്ട് നിരവധി പ്രമേയങ്ങള്‍ പാസ്സാക്കുകയും പൗരന്റെ ഡാറ്റ കൈമാറ്റം ചെയ്യുന്നത് അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച സി.പി.എം. സ്പ്രിംക്ലര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് അമേരിക്കന്‍ കമ്പനിയെ സഹായിക്കാനോ അതോ പിണറായി വിജയനെ ഭയന്നിട്ടോ?
ഡല്‍ഹിയില്‍ മോദിയെ കുറ്റം പറയുന്നതിനും പരിഹസിക്കുന്നതിനും മുമ്പ്, സീതാറാം യെച്ചൂരി സി.പി.എം. ഭരിക്കുന്ന കേരളത്തില്‍ പിണറായി മലയാളികളുടെ ആരോഗ്യ ഡാറ്റ വിദേശകമ്പനിക്ക് കൈമാറ്റം ചെയ്തതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഡാറ്റ കൊടുത്താല്‍ അത് ജനകീയ ഡാറ്റ വിതരണവും അല്ലാത്തവര്‍ ചെയ്താല്‍ അത് സാമ്രാജ്യത്വ വില്‍പ്പനയുമായി മാറുന്നതെങ്ങിനെ? ലാവ്‌ലിന്‍ കേസ് പോലെ ഈ വിഷയത്തിലും ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന പിണറായിയുടെ ഇരട്ടത്താപ്പിനെ കുറിച്ചും പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണം. ഇതിനൊന്നും ഉത്തരം പറയാതെ, മോദി പണക്കാര്‍ക്ക് വേണ്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നുളള പരിഹാസവും കുറ്റം പറച്ചിലും നിര്‍ത്തണം.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നരേന്ദ്ര മോദി ലോകത്തോളം വലുതാകുന്നതും പ്രശസ്തിയാര്‍ജ്ജിക്കുന്നതും കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. മോദി, പാവങ്ങളെ പട്ടിണിക്കിട്ട് പണക്കാരെ സഹായിക്കുന്നുവെന്നും കോര്‍പ്പറേറ്റുകള്‍ക്ക് കോടികള്‍ കൊടുക്കുന്നുവെന്നുമുളള സീതാറം യെച്ചൂരിയുടെ ആരോപണം തെളിയിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി, അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്.
റേഷന്‍കടകള്‍ വഴി നല്‍കുന്ന സൗജന്യ റേഷന്‍ പണക്കാര്‍ക്ക് ആണോ കൊടുക്കുന്നത്? ഏത് കോര്‍പ്പറേറ്റുകള്‍ക്കാണ് നരേന്ദ്ര മോദി കോടികള്‍ കൊടുത്തതെന്ന് ബഹുമാനപ്പെട്ട യെച്ചൂരി വ്യക്തമാക്കണം. പണ്ടത്തെ പോലെ കോര്‍പറേറ്റന്നും സാമ്രാജ്യത്വ വിരുദ്ധതയെന്നും പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കുന്നതിന് മുന്‍പ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സാമ്രാജ്യത്വ കമ്പനിയുമായി ഉണ്ടാക്കിയ ഡാറ്റ കൈമാറ്റത്തെ കുറിച്ച് മറുപടി പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
content highlights: sitaram yechury should make stand clear on sprinklr demands b gopalakrishnan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..