കെകെ ശൈലജ, സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: മാഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ കെ.കെ ശൈലജയെ സി.പി.എം വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചില കാരണങ്ങള്‍ കൊണ്ട് ശൈലജ തന്നെ പുരസ്‌കാരം വേണ്ടെന്നു വെച്ചതാണ്. ശൈലജയെ വിലക്കിയതല്ല, പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്ന ഉന്നതകമ്മിറ്റിയുടെ ഭാഗമാണ് അവര്‍. ആ നിലയ്ക്ക് അവരാണ് പാര്‍ട്ടിയെന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചു.
നിപ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെകെ ശൈലജയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍ നിപ കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആണെന്നും അത് ഒരു വ്യക്തിയില്‍ ഒതുങ്ങുന്നതല്ലെന്നും കെകെ ശൈലജ മാഗ്‌സസെ ഫൗണ്ടേഷനെ അറിയിച്ചു. എന്നാല്‍ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കാറുള്ളതെന്നാണ് ഫൗണ്ടേഷന്‍ മറുപടി നല്‍കിയത്.
സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ മാഗ്‌സസെ അവാര്‍ഡ് നല്‍കിയിട്ടില്ല. കെകെ ശൈലജ സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ്, സജീവ പ്രവര്‍ത്തക കൂടിയാണ്. ഫിലിപ്പീന്‍സില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചയാളുടെ പേരിലുള്ളതാണ് ഈ പുരസ്‌കാരം. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് കെകെ ശൈലജ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചു.
Content Highlights: Sitaram yechury on Ramon Magsaysay Award controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..