വൈദികര്‍ നാലുവട്ടം ലൈംഗികപീഡനത്തിന് ശ്രമിച്ചു: ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ


മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടത്. വൈദിക മുറികള്‍ മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭ ഉള്‍ക്കൊള്ളണമെന്നും സിസ്റ്റര്‍ പറയുന്നു.

കല്‍പ്പറ്റ: സന്യാസ സഭയില്‍നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. സന്യാസ ജീവിതം ആരംഭിച്ച ശേഷം നാലു തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന ആത്മകഥയില്‍ ലൂസി കളപ്പുര പറയുന്നു.

മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തിയാണ് വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. മഠത്തില്‍ കഴിയുന്ന ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയില്‍ പറയുന്നുണ്ട്. ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു. പീഡനക്കേസില്‍ പ്രതിയായ ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും ആത്മകഥയില്‍ പറയുന്നു.

താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണം. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടത്. വൈദിക മുറികള്‍ മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭ ഉള്‍ക്കൊള്ളണമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.

Content Highlights: Sister Lucy Kalappura’s autobiography alleges sexual abuse against priests

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


menaka gandhi

2 min

കേരളത്തിലെ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. എം.പി. മേനകാ ഗാന്ധി

May 27, 2022

Most Commented