സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരേ അപവാദ പ്രചരണമെന്ന് പരാതി; പിന്നില്‍ വൈദികനെന്ന് ആരോപണം


സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും മാനന്തവാടി രൂപതയുടെ പി.ആര്‍. ടീമില്‍ അംഗമായ വൈദികനാണ് ഇതിന്റെ പിന്നിലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.

കല്പറ്റ: തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടക്കുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്നത്. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും മാനന്തവാടി രൂപതയുടെ പി.ആര്‍. ടീമില്‍ അംഗമായ വൈദികനാണ് ഇതിന്റെ പിന്നിലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ തനിക്കെതിരെ പലതരത്തിലുള്ള അപവാദപ്രചരണം നടക്കുന്നുണ്ട്. വൈദികന്റെ ഫേക്ക് ഐഡിയില്‍നിന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി ഉത്തരവിട്ടെങ്കിലും അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ മഠത്തില്‍ തുടരും. മഠത്തിലെ മറ്റു സിസ്റ്റര്‍മാര്‍ക്ക് തനിക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ അവര്‍ മഠത്തില്‍നിന്ന് പുറത്തുപോകട്ടെയെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

കഴിഞ്ഞദിവസം സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് മഠത്തിന്റെ ഗേറ്റ് തുറന്നത്. ഈ സമയത്താണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ സിസ്റ്റര്‍ ലൂസിയുടെ പ്രതികരണംതേടി മഠത്തിലെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയിരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പത്തുദിവസത്തിനകം നിലവില്‍ താമസിക്കുന്ന മഠത്തില്‍നിന്ന് പുറത്തുപോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഭയുടെ തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം.

Content Highlights: sister lucy kalappura allegation against priest; she alleges priest insulting her on social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented