കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് മഠത്തിനകത്ത് പോലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എന്നാൽ മഠത്തിന് പുറത്ത് പോലീസ് സംരക്ഷണം ഒരുക്കാമെന്നും കോടതി അറിയിച്ചു. മഠത്തിൽ നിന്ന് ഒഴിയണമെന്ന് കോടതിക്ക് പറയാനാകില്ല. ഇക്കാര്യത്തിൽ മാനന്തവാടി മുൻസിഫ് കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസ് ഇപ്പോൾ പരിഗണനയിലുള്ളത് വയനാട് മുൻസിഫ് കോടതിയിലാണ്. കോടതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. കൂടാതെ മുൻസിഫ് കോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Content Highlights: sister Lucy cannot have police protection inside the monastery says High Court