രമേശ് ചെന്നിത്തല സന്നിധാനത്ത് ദർശനം നടത്തുന്നു| ഫയൽ ഫോട്ടോ: ഇ.എസ്.അഖിൽ, മാതൃഭൂമി
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ കെ. കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയല്‍ ടീമിന് നല്കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാര്‍ത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും അദ്ദേഹം പറയുന്നു.
സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരന്. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാര്‍ത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടര്ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയത്. ആത്മാര്‍ഥമായി ഞാന്‍ ചെയ്തതില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചെന്നിത്തലയുടെ മറുപടി
26-ാത്തെ വയസ്സില്‍ എം.എല്‍.എയായി. 28 വയസ്സില്‍ മന്ത്രിയായി. അഞ്ച് തവണ എംഎല്‍എയും നാല് തവണ എം.പിയുമായി ഒമ്പത് വര്‍ഷം പിസിസി അധ്യക്ഷനായി. പ്രവര്‍ത്തക സമിതി അംഗമായി.. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഞാന്‍ എന്തൊക്കെ ആയിട്ടുണ്ടോ അത് പാര്‍ട്ടി കാരണമാണ്. ഞാന്‍ സംതൃപ്തനാണ്, പാര്‍ട്ടി നേതൃത്വത്തില്‍ ഇനി ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു.
Content Highlights: repent for revolt, ramesh chennithala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..