ചിന്ത ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷന് അംഗീകരിച്ച തുകയല്ലാതെ നാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത ജെറോം. തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതല്‍ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷന് ചെയര്‍പേഴ്സണായ ചിന്ത പറഞ്ഞു. ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ചു എന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണെന്നും അവര്‍ വ്യക്തമാക്കി.
'യുവജന കമ്മീഷന് ചെയര്‍പേഴ്സാണായി നിയമിതയാകുന്നത് 2016-ലാണ്. ആ സമയത്ത് വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിരുന്നില്ല. ചുമതലയേല്‍ക്കുമ്പോള്‍ രേഖകളില്‍ ഉണ്ടായിരുന്നത് സേവന വേതന വ്യവസ്ഥ സംബന്ധിച്ച് പിന്നീട് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നായിരുന്നു. 2017-ലാണ് അഡ്വാന്‍സ് എന്ന നിലയില്‍ 50000 രൂപ അനുവദിച്ച് ഉത്തരവായത്. അതുവരെ ശമ്പളം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്.
2018 മെയ് 26-നാണ് കമ്മീഷന്റെ സേവന- വേതന വ്യവസ്ഥകളും മറ്റും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചട്ടം രൂപപ്പെടുത്തിയത്. ഇതു പ്രകാരം അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 2018 മുതല്‍ ഈ ശമ്പളമാണ് ഞാന്‍ കൈപ്പറ്റിയിരുന്നത്. 2023-ല്‍ ഈ വിവാദം കൊണ്ടുവന്നതെന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ഈ വാര്‍ത്ത ആദ്യം വന്നത് സമൂഹ മാധ്യമങ്ങളിലാണ്. മുഖ്യധാരാ മാധ്യമങ്ങളും അതേറ്റുപിടിച്ചു. യാതൊരുതെളിവന്റേയും പിന്‍ബലമില്ലാത്ത അടിസ്ഥാനരഹിതമായ, തെറ്റിധരിപ്പിക്കുന്ന വാര്‍ത്തയാണിത്', ചിന്ത പറഞ്ഞു.
കമ്മീഷന് മുന്‍ അധ്യക്ഷന്‍ ആര്.വി. രാജേഷ് 2018-ലെ ഉത്തരവ് മുന്‍കാല പ്രാബല്യത്തിലാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ഈ കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇപ്പോള്‍ ഒരു പ്രചാരണം വന്നതെന്നും ചിന്ത ചൂണ്ടിക്കാട്ടി.
മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന് താന്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ചട്ടങ്ങള്‍ രൂപീകൃതമാകുന്നതിന് മുമ്പ് അഡ്വാന്‍സായി കൈപ്പറ്റിയ തുക സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടി യുവജന കമ്മീഷന് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.
'യുവജന കമ്മീഷന് അധ്യക്ഷയായതോടെ ജെ.ആര്.എഫ് വേണ്ടെന്ന് എഴുതി നല്‍കിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. യാതൊരു തരത്തിലുമുള്ള ശമ്പളവും പറ്റാതെയാണ് ആദ്യ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ചുമതലയേറ്റെടുത്ത പിറ്റേദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ചിന്ത ജെറോമിന്1.75 ലക്ഷം ശമ്പളം എന്നായിരുന്നു. സംഘടിതമായി എനിക്കെതിരെ നിരന്തരം സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം അഴിച്ചുവിടുകാണ് ചെയ്തുവരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം പെട്ടെന്നൊരു പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു എന്ന്. ആദ്യം ഇത് ഗൗരവമായി എടുത്തില്ല. പിന്നെ 32 ലക്ഷം എനിക്ക് കിട്ടാന്‍ പോകുന്നുവെന്ന പ്രചാരണമൊക്കെ കണ്ടു. എങ്ങനെയാണ് ആ കണക്ക് കൂട്ടിയതെന്ന ധാരണ എനിക്കില്ല. സ്ഥാനമേറ്റടുത്ത അന്നുമുതലുള്ള കണക്ക് കൂട്ടിയാല്‍ പോലും ഇത്രയും തുകയില്‍ എത്തില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. യുവജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു സ്റ്റാറ്റിയൂട്ടറി കമ്മീഷനാണിത്. എന്നെ പോലെയുള്ള ഒരു പൊതുപ്രവര്‍ത്തകയുടെ കൈയില്‍ 32 ലക്ഷം ഒരുമിച്ച് വന്നാല്‍ ആദ്യം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും കൊടുക്കുക. അത് നൂറ് ശതമാനം ഉറപ്പാണ്. അതാണ് ഞങ്ങളുടെ പ്രവര്‍ത്തന ശൈലി. ഇത്രയും തുക സൂക്ഷിക്കുന്ന ഒരു കുടുംബ അന്തരീക്ഷമുള്ള ആളും അല്ല ഞാന്‍', ചിന്ത പറഞ്ഞു.
Content Highlights: Since 2018, 1 lakh is being bought salary, 32 lakh campaign is fake-chintha jerome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..