ആളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി; പോലീസിനെതിരേ പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ


സ്വന്തം ലേഖിക

സീന ഭാസ്‌കർ, കുത്തിത്തുറന്ന വീട്

കൊച്ചി: പോലീസിനെതിരേ പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. താന്‍ സ്ഥലത്തില്ലാത്ത സമയത്ത് ഞാറയ്ക്കല്‍ പോലീസ് വീട്ടില്‍ അതിക്രമിച്ച് കടന്ന് പരിശോധന നടത്തിയെന്നാണ് പരാതി. വീട്ടില്‍നിന്ന് പത്ത് പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കൊലക്കേസ് പ്രതിയെ അന്വേഷിച്ചാണ് വീട്ടില്‍ കയറിയതെന്നാണ് പോലീസ് പറയുന്നത്. പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ ഫാന്‍ കറങ്ങുന്നതും ലൈറ്റ് കത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പ്രതിയെ കീഴ്‌പ്പെടുത്താനാണ് വീട്ടിനുള്ളില്‍ കയറിയതെന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, വീട് കുത്തിത്തുറക്കുമ്പോള്‍ സ്വാഭാവികമായി ചെയ്യേണ്ട നടപടി ക്രമങ്ങളൊന്നും പോലീസ് പാലിച്ചിട്ടില്ലെന്ന്‌ സീന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.



തിങ്കളാഴ്ച രാവിലെയാണ് പോലീസ് സംഘം സീനയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജോലിപരമായ ആവശ്യങ്ങള്‍ക്കായി സീനയും മകളും ഡല്‍ഹിയിലാണുള്ളത്. വീട് പരിപാലിക്കാന്‍ സമീപത്തുള്ള ഒരു സ്ത്രീയേയും ചുമതലപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി ജിഷ്ണു എന്നയാള്‍ക്കാണ് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഇയാള്‍ക്കൊപ്പം മറ്റു മൂന്നുപേരും താമസിച്ചിരുന്നു. ഇതില്‍ ഒരാളെ അന്വേഷിച്ചാണ് പോലീസ് എത്തിയതെന്നാണ് വിവരം. അതേസമയം കഴിഞ്ഞ മാസം അവസാനത്തോടെ ഇവര്‍ വീട് ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും വിവരമുണ്ട്.

വാടകയ്ക്ക് നല്‍കിയിരുന്നെങ്കിലും വീട്ടിനുള്ളിലെ ഒരു മുറി സീന പൂട്ടിയിട്ടിരുന്നു. സ്വര്‍ണവും സൈമണ്‍ ബ്രിട്ടോയുടെ പുരസ്‌കാരങ്ങളുമാണ് ഇതിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് സ്വര്‍ണം നഷ്ടമായതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ സീന മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: simon britto's wife complaint against police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented