സില്‍വര്‍ലൈന്‍ സമരം: പിഴയില്‍ പിഴിഞ്ഞ് സര്‍ക്കാര്‍, പിഴ 5,000 മുതല്‍ 10,000 വരെ


കെ.ആര്‍. പ്രഹ്‌ളാദന്‍

കോവിഡ് ചട്ടം ലംഘിച്ച് സമരം നടത്തിയതിന് 10,000 രൂപ അടയ്ക്കാനാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് കോട്ടയത്തെ സമരത്തില്‍ പങ്കെടുത്ത സിബി കൊല്ലാട് പറയുന്നു. കോട്ടയത്തുതന്നെ പലര്‍ക്കും ഇതേ തുകയും 5000 രൂപയുമൊക്കെയാണ് പിഴയുള്ളത്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

കോട്ടയം: സില്‍വര്‍ലൈന്‍വിരുദ്ധസമരത്തില്‍ പങ്കെടുത്തവരുടെപേരില്‍ വന്‍തുകയുടെ സമന്‍സുകള്‍. സംസ്ഥാനമൊട്ടാകെ 250 കേസുകളെടുത്തെന്നാണ് പ്രാഥമികമായി വിശദീകരിച്ചതെങ്കിലും അതിലേറെയുണ്ടെന്ന് സമരസമിതിക്കാര്‍ പറയുന്നു. 150 പേര്‍ക്ക് ഇതുവരെ സമന്‍സെത്തി.

കോവിഡ് ചട്ടം ലംഘിച്ച് സമരം നടത്തിയതിന് 10,000 രൂപ അടയ്ക്കാനാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് കോട്ടയത്തെ സമരത്തില്‍ പങ്കെടുത്ത സിബി കൊല്ലാട് പറയുന്നു. കോട്ടയത്തുതന്നെ പലര്‍ക്കും ഇതേ തുകയും 5000 രൂപയുമൊക്കെയാണ് പിഴയുള്ളത്.



അങ്കമാലിയില്‍ ജാമ്യത്തിന് കോടതിയെ സമീപിച്ച അഞ്ചുപേര്‍ക്ക് 25,000 രൂപ കെട്ടിവെച്ചശേഷമാണ് ജാമ്യം കിട്ടിയത്. പൊതുമുതല്‍ നശീകരണമാണ് ഇവരുടെപേരില്‍ ചുമത്തിയത്.

കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, നിയമം ലംഘിച്ച് സംഘംചേരല്‍, കോവിഡ് ചട്ടലംഘനം, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണിട്ടിരിക്കുന്നത്. മഞ്ഞക്കല്ല് നീക്കിയതും പൊതുമുതല്‍ നശീകരണപ്പട്ടികയിലാണ്. ഇതിന്റെ പിഴക്കണക്കില്‍ പലസ്ഥലത്തും വ്യത്യാസമുണ്ട്. കോണ്‍ക്രീറ്റ് കല്ലിന്റെ വിലയായി 5000 രൂപവരെ നിശ്ചയിച്ച ഇടമുണ്ട്. 500, 1000, 2500 എന്നിങ്ങനെ വ്യത്യസ്തതുകകളാണ് മറ്റുപലയിടത്തും പിഴയായി വന്നത്.

Content Highlights: Silverline protest fine 5000 - 10000 cases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented