സില്‍വര്‍ലൈന്‍ പദ്ധതി; റവന്യൂ സര്‍വേ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം


മാതൃഭൂമി ന്യൂസ്

Photo: mathrubhumi archives

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടി സാമൂഹികാഘാത പഠനത്തിനും സര്‍വേയ്ക്കുമായി നിയോഗിച്ചിരുന്ന റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍വേയും ഭൂമിയേറ്റെടുക്കലും നിലച്ചതോടെയാണ് ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്. ഭൂമിയേറ്റെടുക്കലിനായി ചുമതലപ്പെടുത്തിയ 205 ഉദ്യോഗസ്ഥരെയാണ് മാതൃവകുപ്പിലേക്ക് തിരിച്ചുവിളിക്കുന്നത്. 11 യൂണിറ്റുകളും ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെയുമാണ് ഇതിനായി നിയോഗിച്ചിരുന്നത്.

പദ്ധതിയ്‌ക്കെതിരെയുള്ള വ്യാപകമായി എതിര്‍പ്പിനെ തുടര്‍ന്ന് സാമൂഹികാഘാത പഠനം തുടങ്ങാനായിട്ടില്ല. പദ്ധതിയ്ക്ക് വേണ്ടിയുള്ള സര്‍വേയും കല്ലിടലും നിര്‍ത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അവരുടെ മാതൃവകുപ്പുകളിലേക്ക് തിരികെ വിളിച്ചത്.



അതേസമയം, കേന്ദ്രാനുമതി ലഭിച്ചാല്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും 50 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ക്ക് കേന്ദ്രാനുമതി അനിവാര്യമാണെന്നും കേന്ദ്രം അനുകൂലമായി വന്നാല്‍മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂ എന്നും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇ.എം.എസ്. അക്കാദമി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര നാല് മണിക്കൂറു കൊണ്ട് സാധ്യമാക്കുമെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. എന്നാല്‍ പരിസ്ഥിതിയേയും കേരളത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയേയും കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിധത്തില്‍ വ്യാപകമായ വിമര്‍ശനം കേരളത്തിലുടനീളം സര്‍ക്കാരിന് നേരിടേണ്ടി വന്നു.

Content Highlights: silverline project government recalled revenue survey officials


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented