സമരക്കാരിലൊരാളെ ചവിട്ടുന്ന പോലീസുകാരൻ | Photo: മാതൃഭൂമി
തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സിൽവർലൈൻ സർവെ വീണ്ടും ആരംഭിച്ചു. കഴക്കൂട്ടം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയിലാണ് സർവേക്കായി കെ റെയിൽ അധികൃതരും റവന്യൂ അധികൃതരും എത്തിയത്. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കല്ലിടൽ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീഴുകയും ചെയ്തു. പോലീസിന്റെ ബലപ്രയോഗത്തിലാണ് ഇയാൾ ബോധരഹിനായി നിലത്ത് വീണതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.
എന്ത് സംഭവിച്ചാലും സിൽവർലൈൻ സർവേ കല്ലിടാൻ അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാർ അറിയിക്കുന്നത്. നേരത്തെ ഈ ഭാഗങ്ങളിൽ കല്ലിടൽ നടന്നിരുന്നു. അവ കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞിരുന്നു.
സംഘർഷം ശക്തമായതോടെ മുരുക്കുംപുഴയിലെ സിൽവർലൈൻ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചതായാണ് വിവരം. ഡെപ്യൂട്ടി കളക്ടറാണ് കല്ലിടൽ നിർത്തി വെക്കാനുള്ള നിർദ്ദേശം റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
Content Highlights: Silver line protest in thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..