സില്‍വര്‍ ലൈനിന് വേണ്ടത് 50 ലക്ഷം ലോഡ് മണ്ണും 80 ലക്ഷം ലോഡ് കല്ലും; ഇവ കണ്ടെത്താന്‍ മലകള്‍ തികയില്ല


കെ.ആര്‍.പ്രഹ്‌ളാദന്‍

പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി

കോട്ടയം: സില്‍വര്‍ ലൈനിന് അനുമതികിട്ടിയാലും നേരിടാനുള്ളത് മലയോളം വലിയ പ്രതിസന്ധി. പാതയ്ക്കുവേണ്ട മണ്ണും പാറയും എവിടെനിന്ന് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. വിഴിഞ്ഞം തുറമുഖം നേരിടുന്ന അതേപ്രയാസം സില്‍വര്‍ ലൈനിനും നേരിടേണ്ടിവരും.

292.72 കിലോമീറ്റര്‍ ദൂരം പാത ഭൂമിയിലൂടെയാണ് പോകുന്നത്. ഇത്തരം ഒരു കിലോമീറ്റര്‍ പാതയ്ക്കുമാത്രം ഏകദേശം 40,000 ചതുരശ്രമീറ്റര്‍ മണ്ണ് നിറയ്‌ക്കേണ്ടിവരും. നാലുമീറ്റര്‍ ഉയരത്തിലും 10 മീറ്റര്‍ വീതിയിലുമാണ് ഇതിനായുള്ള തറ സജ്ജമാക്കുക. ഇത്രയും നിറയ്ക്കാന്‍ 8000 ലോറി മണ്ണ് വേണ്ടിവരും. 292.72 കിലോമീറ്റര്‍ തറയിലൂടെയുള്ള പാതയ്ക്ക് വേണ്ടിവരിക 23.36 ലക്ഷം ലോറി മണ്ണാകും. പാതയുടെ പാരിസ്ഥിതിക ആഘാതം പഠിച്ച പ്രൊഫ. എസ്. രാമചന്ദ്രന്‍ വിലയിരുത്തിയതുപ്രകാരം ഇത്രയും അസംസ്‌കൃതവസ്തുക്കള്‍ ഭൂമിക്ക് മുകളിലേക്ക് മാത്രമാണ്. അടിത്തട്ടും അത്രയേറെ ആഴത്തില്‍ വേണ്ടിവന്നാല്‍ ചെലവ് ഇരട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനത്തില്‍ 529.45 കിലോമീറ്റര്‍ വരുന്ന പാതയ്ക്ക് 50 ലക്ഷം ലോഡ് മണ്ണ് വേണ്ടിവരുമെന്നാണ്. ഒരു കിലോമീറ്റര്‍ പാളം സജ്ജമാക്കാന്‍ 2000 ഘനമീറ്റര്‍ മെറ്റല്‍ വേണ്ടിവരും. 4.72 ലക്ഷം ഘനമീറ്റര്‍ മെറ്റലാണ് മൊത്തം വേണ്ടത്. ഒരു കിലോമീറ്ററിനുവേണ്ട സ്ലീപ്പറുകള്‍ 1660 ആണ്. 290 കിലോഗ്രാമാണ് ഒരു സ്ലീപ്പറിന്റെ ഭാരം. സ്ലീപ്പറിനുമാത്രം വന്‍തോതില്‍ മെറ്റല്‍ വേണ്ടിവരും. മെറ്റലിനും കെട്ടിനുള്ള പാറയ്ക്കുംവേണ്ടി 80 ലക്ഷം ലോഡ് കരിങ്കല്ല് വേണ്ടിവരുമെന്ന് പരിഷത്ത് പറയുന്നു.

മധ്യകേരളത്തില്‍ ആവശ്യത്തിന് മണ്ണും മെറ്റലും കിട്ടുമെന്നാണ് കെ-റെയിലിന് സമര്‍പ്പിച്ച വിശദപഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ പാത ഇരട്ടിപ്പിക്കലിനുപോലും മെറ്റലും മണ്ണും ലഭിക്കുന്നില്ല. വിഴിഞ്ഞം പദ്ധതിക്ക് പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍നിന്ന് പാറ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ കലഞ്ഞൂരില്‍ രാക്ഷസന്‍പാറയെന്നു പേരുകേട്ട ഇടം പൊട്ടിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

2010-11ല്‍ കേരളത്തില്‍ ആകെ 3104 ക്വാറികള്‍ ഉണ്ടായിരുന്നെന്ന് നിയമസഭാരേഖകള്‍ പറയുന്നു. ഈ വര്‍ഷത്തെ കണക്കുപ്രകാരം അത് 604 ആണ്.

ആശങ്കകള്‍ പരിഹരിക്കണം -സഭാ സിനഡ്

കൊച്ചി: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണെന്ന് സിറോമലബാര്‍ സഭാ സിനഡ്. പദ്ധതിപ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ, സര്‍വേ-ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.

വികസനപദ്ധതികളുടെ രൂപവത്കരണം, വിഭവവിതരണം, മുന്‍ഗണനാക്രമം നിശ്ചയിക്കല്‍ മുതലായവയില്‍ സാധാരണക്കാരുടെയും ദരിദ്രജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് പ്രാധാന്യംകൊടുക്കണം. വികസനവും പരിസ്ഥിതിസംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കണം. വികസനകാര്യത്തിലായാലും പരിസ്ഥിതിസംരക്ഷണത്തിലായാലും ജനസൗഹാര്‍ദപരമായ തീരുമാനങ്ങളാണുണ്ടാകേണ്ടത്. ജനങ്ങളെ കേട്ടും അഭിപ്രായങ്ങള്‍ പരിഗണിച്ചും മാത്രമേ വികസനപരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സര്‍ക്കാരുകള്‍ മുമ്പോട്ടുപോകാവൂ എന്നും സിനഡ് അഭിപ്രായപ്പെട്ടു.

കെ-റെയിലില്‍ രഹസ്യ അജന്‍ഡ -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ-റെയിലില്‍ സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡയാണുള്ളതെന്നും സാമ്പത്തികപ്രതിസന്ധിക്കിടെ യാഥാര്‍ഥ്യബോധത്തോടെ സര്‍ക്കാര്‍ കാര്യങ്ങളെ കാണണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

രണ്ടുലക്ഷം കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിനുണ്ടാക്കുന്നതാണ് പദ്ധതി. ഒന്നിലും ചര്‍ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്റ് എന്‍. ഗോപകുമാര്‍ അധ്യക്ഷനായി.

പതിനയ്യായിരം കോടിയുടെ അഴിമതി -പി.സി. ജോര്‍ജ്

കോഴിക്കോട്: പതിനയ്യായിരം കോടിയുടെ കമ്മിഷന്‍ ലക്ഷ്യമിട്ടാണ് പിണറായി വിജയന്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സമ്പന്നന്മാരുമായല്ല, ഭൂമി നഷ്ടപ്പെടുന്നവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ചനടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാന്‍ ഉപേക്ഷിച്ച പദ്ധതിയാണ് കെ-റെയില്‍. അവര്‍ക്ക് വേണ്ടാത്ത ആക്രി ഇറക്കുമതിചെയ്ത് കമ്മിഷനടിക്കാനാണ് കെ-റെയില്‍ നടപ്പാക്കുന്നത്.

കമ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യന്മാര്‍ എന്നുപറയുന്നവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഭൂമി നഷ്ടപ്പെടുന്ന പാവങ്ങളെക്കുറിച്ച് പിണറായിക്ക് വേവലാതിയില്ല.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വലിയ നഷ്ടപരിഹാരം വാഗ്ദാനംചെയ്യുകയാണ്. മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ പിണറായിയുടെ വീടും സ്ഥലവും വിട്ടുതരുമോ? എത്ര പണം വേണമെങ്കിലും നല്‍കാം -പി.സി. ജോര്‍ജ് പറഞ്ഞു.

നല്ലളം ഡീസല്‍ നിലയവും കമ്മിഷനുവേണ്ടി നിര്‍മിച്ചതായിരുന്നു. വിദേശികള്‍ ഉപേക്ഷിച്ച മെഷിനറികള്‍ ഇതിനായി ഇറക്കുമതിചെയ്തു. 1200 കോടിയാണ് കെ.എസ്.ഇ.ബി.ക്ക് പദ്ധതി കാരണം നഷ്ടംവന്നത്. മുഖ്യമന്ത്രിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സി.പി.ഐ. പ്രതികരിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

Content Highlights : Kerala Sasthra Sahithya Parishad study on Silver Line Project

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented