Photo: Mathrubhumi
തിരുവനന്തപുരം: അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിന്റെ യുടേണ്‍. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചു കൊണ്ട് റവന്യു വകുപ്പ് ഉത്തരവിറക്കി. ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും വകുപ്പ് മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്.
സാമൂഹികാഘാത പഠനം തല്ക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവിലുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തത്കാലം പിന്‍വാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നത്.

ഈ തീരുമാനം വന്ന ആഴ്ചക്കുള്ളിലാണ് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നത്. സില്‍വര്‍ ലൈനില്‍ നിന്നും ഒരു കാരണവശാലും പുറകോട്ടില്ലെന്നാണ് നേരത്തേ സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
Content Highlights: silver line project kerala government order to freeze the project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..