സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം; ഗവര്‍ണര്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്ത് 


സ്വന്തം ലേഖകന്‍

പാര്‍ലമെന്റ് മണ്‍സൂണ്‍കാല സമ്മേളനത്തിനു മുന്നോടിയായി ജൂലൈ രണ്ടിന് നടത്തിയ എംപിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിന്റെ അജണ്ട കുറിപ്പിനൊപ്പമാണ് ഈ കത്തുള്ളത്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ഏറെ പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെടുന്ന ഗവര്‍ണറുടെ കത്ത് പുറത്ത്. സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്താണ് പുറത്തായത്. 16-08-2021നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്.

2020 ഡിസംബര്‍ 24നും ഇതേ വിഷയത്തില്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ആ വിവരവും 2021 ഓഗസ്റ്റ് 16ന് അയച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ടെന്നും 17-06-2020 ന് സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

2021 ജൂലൈ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ലൈനിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും റയില്‍വേ മന്ത്രിയേയും കണ്ടിരുന്നു എന്നും സില്‍വര്‍ ലൈന്‍ അനുമതി വേഗത്തിലാക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ലമെന്റ് മണ്‍സൂണ്‍കാല സമ്മേളനത്തിനു മുന്നോടിയായി ജൂലൈ രണ്ടിന് നടത്തിയ എംപിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിന്റെ അജണ്ട കുറിപ്പിനൊപ്പമാണ് ഈ കത്തുള്ളത്.

വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിയടക്കം എതിര്‍ക്കുമ്പോഴാണ് പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്ത് നല്‍കുന്നതെന്നതാണ് ശ്രദ്ധേയം.

Content Highlights: silver line - governor arif mohammad khan wrote letter to center

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented