കൺവെൻഷൻ സെന്ററിലെ അടുക്കളയിൽ വെള്ളംകയറിയപ്പോൾ
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് മാവൂരില്‍ കണ്വെന്ഷന് സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണ് വിവാഹ പാര്‍ട്ടിയുടെ ഭക്ഷണമുള്‍പ്പെടെ നശിച്ചു. മാവുര് പഞ്ചായത്ത് കണ്വെന്ഷന് സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്.
കണ്‍വഷണന്‍ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തുകയായിരുന്നു. ഭക്ഷണം വിളമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പല പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ജില്ലയില്‍ മാത്രം ഇതുവരെ പത്ത് കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്ക്.
Content Highlights: side wall collapsed into convention center during wedding party
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..