യൂണിഫോംമാറ്റി തോര്‍ത്തുടുത്തു, വെള്ളപ്പൊക്കം വകവെക്കാതെ രക്ഷാപ്രവർത്തനം; വൈറലായി SHO പ്രശാന്ത് കുമാർ


രക്ഷാപ്രവർത്തനം നടത്തുന്ന പാമ്പാടി എസ്ഐ പ്രശാന്ത് കുമാറും സംഘവും

കോട്ടയം: വെള്ളപ്പൊക്ക ദുരിതം നേരിട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായി പാമ്പാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍. വീടുകളില്‍ ഒറ്റപ്പെട്ടപോയവരെ രക്ഷിക്കാന്‍ യൂണിഫോം അഴിച്ചുവെച്ച് സാഹസിക രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എസ്.എച്ച്.ഒയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞദിവസമുണ്ടായ മഴയില്‍ പാമ്പാടി പുറക്കളം ഭാഗത്ത് തോട് കരകവിഞ്ഞൊഴുകി വീടുകള്‍ ഒറ്റപ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത് കുമാറും സംഘവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരില്‍ നിന്ന് തോര്‍ത്ത് വാങ്ങി ഉടുത്ത് കരകവിഞ്ഞ് ഒഴുകുന്ന തോട് നീന്തി എസ്.എച്ച്.ഒ ഒറ്റപ്പെട്ട വീടുകളില്‍ എത്തി. അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ വീട്ടുകാരെ മറുകരയില്‍ എത്തിച്ചു.

ശ്രീനിലയം രാമചന്ദ്രന്റെ അര്‍ബുദ രോഗിയായ അമ്മയെയും അങ്ങാടിക്കുന്നേല്‍ അഭിലാഷ്, രാജന്‍ എന്നിവരെയും പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തില്‍ സുരക്ഷിതമായി അക്കരെയെത്തിക്കാന്‍ സാധിച്ചു. സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹകരണംകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: SI prashant kumar rescue operation in flood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented