ഫോട്ടോ : മുരുകൻ തെന്മല
തെന്മല: 115.82 മീറ്റർ സംഭരണശേഷിയുള്ള പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് 109 മീറ്ററിനു മുകളിലേക്കുയർന്നതോടെ ഷട്ടറുകൾ നാളെ ഉയർത്തും. വെള്ളിയാഴ്ച രാവിലെ 11-ന് മൂന്ന് ഷട്ടറുകളും ഘട്ടംഘട്ടമായി 50 സെ.മീറ്റർ വീതമാണ് ഉയർത്തുക.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ് 109.69 മീറ്ററാണ്. മഴ കുറവാണെങ്കിലും വെള്ളം ഒഴുകിയെത്തുന്നതിൽ കുറവുണ്ടായിട്ടില്ല. ഷട്ടറുയർത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. നിലവിൽ ഡാമിൽ നിലനിർത്തേണ്ട വെള്ളത്തിൻെറ അളവ് 107.56 മീറ്ററാണ്. ഉൾക്കൊള്ളുന്നതിൻെറ 71 ശതമാനം ജലമാണ് സംഭരണിയിലുള്ളത്. ഒരു ജനറേറ്റർ വഴി മാത്രമാണ് വൈദ്യുതോത്പാദനം നടക്കുന്നത്.
കഴിഞ്ഞവർഷം ഡാമിൻെറ ചരിത്രത്തിലാദ്യമായി ജൂൺ മാസത്തിൽ ഷട്ടർ ഉയർത്തേണ്ടിവന്നിരുന്നു. ഷട്ടറുയർത്തുന്നതോടെ നിറഞ്ഞുകിടക്കുന്ന കല്ലടയാറ്റിലേക്ക് കൂടുതൽ വെള്ളമെത്തും. ഇതോടെ 90 സെ.മീറ്റർവരെ ജലനിരപ്പുയരും. അതിനാൽ തീരത്തുള്ളവർ ജാഗ്രതപാലിക്കേണ്ടതുണ്ട്.
കൺട്രോൾ റൂം നമ്പരുകൾ: കൊല്ലം-0474 2794002,0474 2742116, കരുനാഗപ്പള്ളി-0476 2620223, കുന്നത്തൂർ-0476 2830345, കൊട്ടാരക്കര-0474 2454623, പുനലൂർ-0475 2222605, പത്തനാപുരം-0475 2350090.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..