ശ്രീറാമിന്റെ നിയമനം: സര്‍ക്കാരിന് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം


ഫഹ്‌മി റഹ്‌മാനി

ശ്രീറാം വിഷയത്തില്‍ സംഘടന തെരുവിലിറങ്ങിയത് സര്‍ക്കാരിനെ വിഷമത്തിലാക്കി. തിരുത്തല്‍ നടപടിയുണ്ടായില്ലെങ്കില്‍ കാലങ്ങളായി തുടരുന്ന രാഷ്ട്രീയസൗഹൃദത്തില്‍ വിള്ളലുണ്ടാകുമെന്ന് സി.പി.എമ്മും തിരിച്ചറിഞ്ഞതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

ശ്രീറാം വെങ്കിട്ടരാമൻ | Photo - Mathrubhumi archives

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ചതില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് പ്രത്യക്ഷ മുന്നറിയിപ്പുമായി സുന്നി കാന്തപുരം വിഭാഗം. ശ്രീറാമിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തിരുവനന്തപുരം സെക്രേട്ടറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാര്‍ച്ച് കനത്ത താക്കീതായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരന്നത്.

ദീര്‍ഘകാലമായി ഇടതുപക്ഷത്തോട്, വിശേഷിച്ചും സി.പി.എമ്മിനോട് ചേര്‍ന്നുനില്‍ക്കുന്നവരാണ് കാന്തപുരം വിഭാഗം. ഇടത് സര്‍ക്കാരിന്റെ നടപടികളില്‍ എതിര്‍പ്പുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കുകയോ സമരത്തിനിറങ്ങുകയോ ചെയ്യുന്ന രീതി ഇവര്‍ക്കില്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിട്ടതിനെതിരേ മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോഴും ഇവര്‍ പരസ്യപ്രതികരണത്തിലേക്ക് നീങ്ങിയിരുന്നില്ല.

എന്നാല്‍, ശ്രീറാം വിഷയത്തില്‍ സംഘടന തെരുവിലിറങ്ങിയത് സര്‍ക്കാരിനെ വിഷമത്തിലാക്കി. തിരുത്തല്‍ നടപടിയുണ്ടായില്ലെങ്കില്‍ കാലങ്ങളായി തുടരുന്ന രാഷ്ട്രീയസൗഹൃദത്തില്‍ വിള്ളലുണ്ടാകുമെന്ന് സി.പി.എമ്മും തിരിച്ചറിഞ്ഞതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

സംഘടന നടത്തുന്ന പത്രമായ സിറാജിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് എന്നതിനൊപ്പം സജീവ സംഘടനാപ്രവര്‍ത്തകന്‍ കൂടിയായിരുന്നു കെ.എം. ബഷീര്‍. ആ ആത്മബന്ധം േനതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനോട് സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് നേതാക്കള്‍ പറയുന്നു.

കേരള മുസ്ലിം ജമാഅത്തിന്റെ ബാനറില്‍ നടന്ന മാര്‍ച്ചുകളില്‍ എസ്.വൈ.എസ്., എസ്.എസ്.എഫ്. എസ്.എം.എ, എസ്.ജെ.എം. പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തമുണ്ടായി. സര്‍ക്കാരിനെതിരേ ശക്തമായ ഭാഷയില്‍ത്തന്നെയാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. അഞ്ചുനാള്‍ മുമ്പ് മാത്രം പ്രഖ്യാപിച്ച മാര്‍ച്ച് വിജയിപ്പിക്കാന്‍ അടിത്തട്ടില്‍ കൃത്യമായ പ്രചാരണം നടത്തിയിരുന്നു. ഇതിയായി സോണുകള്‍ കേന്ദ്രീകരിച്ച് പ്രാസ്ഥാനിക സംഗമങ്ങളും നടത്തി. ശക്തിപ്രകടനത്തിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദവും സി.പി.എമ്മിന് മുന്നറിയിപ്പും നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം.

നിയമനം നന്ദികേടെന്ന് കാരാട്ട് റസാഖ്

താമരശ്ശേരി: ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുന്‍ ഇടത് സ്വതന്ത്ര എം.എല്‍.എ. കാരാട്ട് റസാഖ്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ശ്രീറാം വെങ്കിട്ടരാമനുവേണ്ടി എക്കാലത്തും ഇടതുപക്ഷത്തെ സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടായിരിക്കുമെന്നും ശ്രീറാമിന്റെ നിയമനം പുനഃപരിശോധിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Content Highlights: Shriram Venkataraman posting Appalachia collector Kanthapuram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented