കാഴ്ചപരിമിതിയെ അതിജീവിച്ച ഫാത്തിമ അന്‍ഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം


എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂര്‍ണ എ പ്ലസ് വിജയം നേടി ചരിത്രം കുറിച്ചിട്ടുണ്ട് അന്‍ഷി

ഫാത്തിമ അൻഷി

മേലാറ്റൂര്‍: കാഴ്ചപരിമിതിയെ അതിജീവിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ടി.കെ. ഫാത്തിമ അന്‍ഷിക്ക് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം.

വെള്ളിയാഴ്ച വൈകീട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ പൂര്‍ണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂര്‍ണ എ പ്ലസ് വിജയം നേടി ചരിത്രം കുറിച്ച അന്‍ഷി സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ 'ഉജ്ജ്വലബാല്യം' പുരസ്‌കാരജേത്രികൂടിയാണ്.



അകക്കണ്ണിന്റെ വെളിച്ചത്തില്‍ പഠനത്തിലും സംഗീതത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതുമാണ് അന്‍ഷിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

എടപ്പറ്റയിലെ തൊടുകുഴിക്കുന്നുമ്മല്‍ അബ്ദുള്‍ബാരി-ഷംല ദമ്പതിമാരുടെ ഏകമകളായ അന്‍ഷി മേലാറ്റൂര്‍ ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്.

Content Highlights: shreshta divyang balika award, fathima anshi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented