എസ്.എഫ്.ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദോഷം- സിപിഐ


പ്രകാശ് ബാബു, രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിക്കപ്പെട്ട നിലയിൽ | ഫോട്ടോ: മാതൃഭൂമി

കൊല്ലം: എസ്എഫ്‌ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് ഇടത് മുന്നണിക്ക് ദോഷകരമാകുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്‌ ബാബു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ പരിണിതഫലമാണ് ഇതെല്ലാം. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തകര്‍ത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം അപലപനീയമാണെന്നും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകള്‍ ആ നിലയില്‍ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ട വിഷയമാണ്.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ഗവണ്‍മെന്റും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് വിദ്യാഭ്യാസ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സംവാദങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ്.

എന്നാല്‍ അതിന് വ്യത്യസ്തമായി കലാലയങ്ങളില്‍ കയ്യൂക്ക് കാണിച്ചുകൊണ്ട് വിദ്യാര്‍ഥികളില്‍ ഭയത്തിന്റെ അന്തരീക്ഷത്തില്‍ നിര്‍ത്തുന്നത് ഗുണകരമായ കാര്യമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

cpi, sfi, prakash babu, rahul gandhi

Content Highlights: should control sfi says cpi assistant secratary prakash babu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented