Photo: PTI
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി.
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് വ്യാപാരിസംഘടനകള്‍ അറിയിച്ചു. തിങ്കളാഴ്ച എറണാകുളത്ത് മാളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.
തൊഴിലാളിസമരത്തിന്റെ പേരില്‍ ചെറുകിട-ഇടത്തരം-വ്യാപാരസ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരുടെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും തുറന്നുപ്രവര്‍ത്തിച്ചു. ഇത് ചെറുകിട-ഇടത്തരം വ്യാപാരസ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്യും. ഉപജീവനം കണ്ടെത്തുന്നതിനുള്ള മൗലികാവകാശത്തെ അടിയറവയ്ക്കാനാവില്ല.
ചൊവ്വാഴ്ച സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍, കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീര്‍, ജനറല്‍ സെക്രട്ടറി സോളമന്‍ ചെറുവത്തൂര്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിന്‍സെന്റ് ജോണ്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.ജെ. മനോഹരന്‍, സെക്രട്ടറി കെ.ടി. റഹിം, ബേക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: shops will open in kerala on Tuesday Traders and Industrialists Coordinating Committee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..