കൊച്ചി/കോഴിക്കോട്: കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം സംഘര്‍ഷമുണ്ടായ കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ് വേയിലും പണിമുടക്ക് ദിവസവും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. മറ്റിടങ്ങളിലും ചില കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തയ്യാറായിട്ടുണ്ട്.
 
ആയിരത്തോളം കടകളുള്ള മിഠായിത്തെരുവില്‍ പത്തുമണി വരെ മുപ്പതിലേറെ കടകള്‍ തുറന്നു. നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ പുലര്‍ച്ചെ ഒരു സ്ഥാപനത്തിന് നേരെ കല്ലേറുണ്ടായി.

 

 
ബ്രോഡ് വേയില്‍  ഇന്നും കടകള്‍ തുറന്നു. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ചയും അദ്ദേഹം നേരിട്ടെത്തി പിന്തുണ അറിയിച്ചു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല, ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 
 
content highlights: shops opened in SM Street and Kochi broadway