തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ കണ്‍ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്പതുമണിവരെ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. കണ്‍ടെയ്ന്‍മെന്റ് സോണിലെ കച്ചവടക്കാര്‍ നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.

കടകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. സമയം കൂട്ടുന്നത് സാമൂഹികാകലം പാലിക്കാനും തിരക്ക് കുറക്കാനും സഹായിക്കുമെന്നും അത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.

നീല റേഷന്‍ കാര്‍ഡ്: ഓണക്കിറ്റ് വിതരണം

നീല റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാര്‍ഡ് നമ്പര്‍ ഒന്ന്, രണ്ട് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 26-നും മൂന്ന്, നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 27-നും ആറുമുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 28-നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തിലുള്ളവര്‍ക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.

Content Highlights: Shops can be open until 9pm on the second of September