ഹര്‍ത്താലിന് കട തുറന്നയാളെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍


പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കടയുടമയെ ഭീഷണിപ്പെടുത്ത ദൃശ്യം

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്നയാള്‍ക്കെതിരേ ഭീഷണിയും അക്രമവും നടത്തിയ സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. പന്നിയൂര്‍ സ്വദേശി പി. അന്‍സാറിനേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ജംഷീറിനേയുമാണ് പോലീസ് പിടികൂടിയത്.

കണ്ണൂര്‍ എളമ്പേരംപാറയിലെ പി.പി അഷാദിനെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം അഷാദിന്റെ സിസ്റ്റം കെയര്‍ എന്ന സ്ഥാപനത്തിലെത്തിയത്. ഇതില്‍ അന്‍സാറും ജംഷീറുമാണ് കടയില്‍ കയറിയത്. ഭീഷണിയും അക്രമവും നടത്തിയത് അന്‍സാറാണ്.

സംഭവത്തിന്റെ വീഡിയോ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മണിക്കൂറികള്‍ക്കകമാണ് പ്രതികളെ പോലീസ് പിടികൂടിയത്. വിവിധ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: shop owner threatened on hartal day; two popular front workers arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented