ബാലൻ
കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന എം പാനൽ ഷൂട്ടർ മരിച്ചു. മുക്കം കച്ചേരി സ്വദേശി ടി. കെ ബാലനാണ് (68) മരിച്ചത്. ജനുവരി ഇരുപതാം തീയതി രാത്രി 10 മണിക്ക് എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ ഉണ്ടായ അപകടത്തിലാണ് ബാലന് ഗുരുതര പരിക്കേറ്റത്.
കാറിടിച്ച് ചത്ത പന്നിയെ മാറ്റുന്നതിനിടെയാണ് ബാലനെ ബൈക്കിടിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലൻ ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടിയാണ മരണപ്പെട്ടത്. മുന്‍ എക്സൈസ് ഉദ്യോഗസ്ഥനാണ് മരിച്ച ബാലൻ .
മുക്കം നഗരസഭ, കാരശ്ശേരി, മാവൂർ, ചാത്തമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലെ എംപാനൽ ഷൂട്ടർ ആയിരുന്നു ബാലൻ. ജനവാസ മേഖലയിൽ ഇറങ്ങിയ നൂറിലേറെ പന്നികളെ വെടിവെച്ച് കൊന്നിട്ടുണ്ട്.
Content Highlights: shooter balan dies due to bike accident
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..