ബിജെപി പുറത്ത്: പാണ്ടനാട് പഞ്ചായത്തിൽ ഭരണംപിടിക്കാന്‍ എല്‍ഡിഎഫ്; യുഡിഎഫ് പിന്തുണച്ചേക്കും


പ്രതീകാത്മക ചിത്രം | Mathrubhumi archives

പാണ്ടനാട്: പ്രസിഡന്റിന്റെ രാജിയോടെ ബി.ജെ.പിക്കു ഭരണം നഷ്ടമായ പാണ്ടനാടു പഞ്ചായത്തു പിടിക്കാന്‍ നീക്കങ്ങളുമായി എല്‍.ഡി.എഫ്. മുന്‍ പ്രസിഡന്റായിരുന്ന ആശ വി. നായര്‍ പഞ്ചായത്തംഗ സ്ഥാനവും രാജിവെച്ചതോടെ നിലവില്‍ ബി.ജെ.പി.ക്കും എല്‍.ഡി.എഫിനും അഞ്ചും യു.ഡി.എഫിനു രണ്ടും അംഗങ്ങളാണുള്ളത്. ഇതോടെ ജൂലായ് ആറിനു നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നിര്‍ണായകമാകും. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനു നല്‍കാനുള്ള സാധ്യതയുമുണ്ട്.

ഒരുമാസത്തിനകം നടത്തേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ സി.പി.എമ്മും ലക്ഷ്യമിടുന്നു. ഡി.സി.സി. യോഗം ചേര്‍ന്നശേഷമേ പിന്തുണ സംബന്ധിച്ചു വ്യക്തമാക്കാന്‍ കഴിയൂവെന്നാണു പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് ടി.സി. സുരേന്ദ്രന്‍ നായരെത്തന്നെയാകും ബി.ജെ.പി. വീണ്ടും മത്സരിപ്പിക്കുക. ഇക്കാരണവും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനു ഡി.സി.സി. ക്കു മുന്‍പില്‍ ഉയര്‍ത്തിക്കാട്ടാനുള്ള സാധ്യതയുണ്ട്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം. ചര്‍ച്ചകള്‍ തുടങ്ങിയില്ലെന്നു അവകാശപ്പെടുമ്പോഴും എല്‍.ഡി.എഫ്. സ്വതന്ത്രയായി വിജയിച്ച വനിത മത്സരിക്കുമെന്നു സൂചനയുണ്ട്. നിലവില്‍ സമൂഹികമാധ്യമങ്ങളിലടക്കം മുന്‍ പ്രസിഡന്റ് ആശ വി. നായരെ ഇടതുപാളയത്തിലേക്കു സ്വാഗതംചെയ്തു കൊണ്ടുള്ള വാര്‍ത്തകള്‍ നിറയുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ ആശയെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്തി എല്‍.ഡി.എഫ്. പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്തു കൂടിയാണ് പാണ്ടനാട്.

ഇടപെട്ടതു മന്ത്രിയെന്നു ബി.ജെ.പി.

മന്ത്രി സജി ചെറിയാന്റെ ഇടപെടലിലൂടെയാണു ആശ വി. നായരെ ഇടതുപാളയത്തിലെത്തിച്ചതെന്നു ബി.ജെ.പി. ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പത്രസമ്മേളനത്തില്‍ ആരോപിച്ചു. മന്ത്രി പര്‍ച്ചേസ് ചെയ്യുകയായിരുന്നു. മകനു ജോലിയടക്കം വാഗ്ദാനം ചെയ്തു. ലൈഫ് പദ്ധതിയിലടക്കം സി.പി.എമ്മുമായി ചേര്‍ന്ന് അഴിമതി നടത്തിയതായി സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ വരുംദിവസം പുറത്തുകൊണ്ടുവരും.

ജില്ലാ പഞ്ചായത്തംഗവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും അഴിമതി ചൂണ്ടിക്കാട്ടിയതും പാര്‍ട്ടിയോടുള്ള വിരോധത്തിനു കാരണമായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പു ലംഘിക്കാനുള്ള സാധ്യത മുന്‍ക്കൂട്ടിക്കണ്ട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടിരുന്നതായും മണ്ഡലം പ്രസിഡന്റ് ആരോപിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് മുളക്കുഴ, ബി.ജെ.പി. പാണ്ടനാട് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ടി.സി. സുരേന്ദ്രന്‍ നായര്‍, എം.വി. വിജയകുമാര്‍, വിജയമ്മ, ശ്രീകല ശിവനുണ്ണി, ഷൈലജാ രഘുറാം, ബ്ലോക്ക് പഞ്ചായത്തംഗം രശ്മി സുഭാഷ് എന്നിവരും പങ്കെടുത്തു.

Content Highlights: Shocker for BJP as it loses power in Pandanad Panchayath

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented