ശോഭാ സുരേന്ദ്രൻ Photo | രാഹുൽ ജി.ആർ.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയിലേന്തിയെ ശ്രീകൃഷ്ണനെപ്പോലെയെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ പരിപാടിക്കെത്തിയപ്പോള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പ്രധാനമന്ത്രിയുടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 'എല്ലാ മതനേതാക്കള്‍ക്കും പ്രധാനമന്ത്രിയുമായി കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനുള്ള അവകാശമുണ്ട്. അതിനായാണ് മതമേലധ്യക്ഷന്മാര്‍ അദ്ദേഹത്തെ കാണുന്നത്. അതില്‍ വോട്ടുബാങ്ക് രാഷ്ട്രീയമില്ല', ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അതിനുള്ള തുടക്കമാണിത്. കേരളത്തിലെ ബി.ജെ.പി.ക്ക് നാലുപേര്‍ കൊടിപിടിക്കാനില്ലാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷമുള്ള മാറ്റമാണ് ഇപ്പോള്‍ കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: shobha surendran, modi kerala visit, yuvam 23


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..