കോഴിക്കോട്:  രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ കയറിക്കിടക്കാന്‍ കൂരയില്ലാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന മനുഷ്യരുള്ളപ്പോള്‍ കുടുംബ സ്വത്തായി വെച്ചനുഭവിച്ച ഇടങ്ങളിലെ  തോല്‍വിയുടെ കയ്പിന്  വര്‍ഗീയ കലാപം  ഉണ്ടാക്കി പകരം വീട്ടാന്‍ ശ്രമിക്കുന്നത്  തീക്കളിയാണെന്ന് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.  ഒക്ടോബര്‍ അഞ്ചിനാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

ഉത്തർപ്രദേശിൽ പൂണൂലിട്ട ബ്രാഹ്മണനാകാനും, ഗോവയിൽ കത്തോലിക്കാനാകാനും, വയനാട്ടിലെത്തുമ്പോൾ മുസ്ലിം ലീഗിന്റെ പച്ചക്കൊടിക്ക്...

Posted by Sobha Surendran on Sunday, 4 October 2020

എന്നാല്‍ ഇതിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രത്തില്‍ വന്ന വാര്‍ത്ത വന്നത് ചൂണ്ടിക്കാട്ടി വിഷയത്തില്‍ വിശദീകരണവുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നു. 

വയനാട്ടില്‍ ആത്മഹത്യ ചെയ്ത വിശ്വനാഥന്‍ എന്നയാളുടെ വിവരങ്ങള്‍ പങ്കുവെച്ചാണ് ഇവര്‍ വിശദീകരണം നല്‍കിയത്. സ്വന്തമായി ഒരു വീടിന് വേണ്ടി 2012ലെ ജനസമ്പര്‍ക്ക പരിപാടി മുതല്‍ ഈ സര്‍ക്കാരിന്റെ  ലൈഫ് മിഷന്‍ പദ്ധതിയില്‍ വരെ അപേക്ഷിച്ചെങ്കിലും വീട് അനുവദിച്ച് കിട്ടാതെ വന്ന മനോവിഷമത്തിലാണ് വിശ്വനാഥന്‍ ആത്മഹത്യചെയ്തതെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. സംഭവം ഉത്തര്‍പ്രദേശില്‍ നടക്കാത്തതുകൊണ്ടാകാം വാര്‍ത്തയാകാതിരുന്നതെന്നും അവര്‍ വിമര്‍ശിക്കുന്നു.

എന്റെ മുൻ പോസ്റ്റിനെതിരെ ജനയുഗം വാർത്ത നൽകിയത് ശ്രദ്ധയിൽ പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ ബിജെപിക്കാർ പ്രതികരിച്ചാൽ സിപിഐ...

Posted by Sobha Surendran on Monday, 5 October 2020

ഉത്തര്‍പ്രദേശില്‍ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടില്‍ സ്വന്തം മണ്ഡലം നോക്കാന്‍ രാജകുമാരന്‍ എഴുന്നള്ളേണ്ടിയിരിക്കുന്നുവെന്നും ശോഭസുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. 

ബിജെപി സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം ഏറെനാളായി പൊതുരംഗത്ത് എത്താതെ മാറി നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Content highlights: Shobha Surendran,  Facebook posts against Rahul Gandhi