'വ്യക്തിപരമായി വേദന, ജനങ്ങളുടെ കോര്‍കമ്മിറ്റിയില്‍ സ്ഥാനമുണ്ട്'; അതൃപ്തിപ്രകടമാക്കി ശോഭാസുരേന്ദ്രന്‍


ശോഭാ സുരേന്ദ്രൻ | ഫോട്ടോ:അഖിൽ ഇ.എസ്. മാതൃഭൂമി

ന്യൂഡല്‍ഹി: ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. കോര്‍കമ്മിറ്റിയില്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തിയെന്ന നിലയില്‍ വേദനയുണ്ടായിരിക്കാം. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സിലെ കോര്‍കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തരെ കണ്ടപ്പോഴായിരുന്നു അവരുടെ പ്രതികരണം.

'കോര്‍ കമ്മിറ്റിയില്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തിയെന്ന നിലയില്‍ വേദനയുണ്ടായിരിക്കാം. കഴിഞ്ഞ പത്തിരുപത്തിയെട്ട് വര്‍ഷം കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ പ്രവർത്തിച്ച സ്ത്രീയെന്ന നിലയില്‍ കേരളത്തിലെ ജനങ്ങളുടെ വീടിനകത്ത് ഒരു കോര്‍കമ്മിറ്റിയുണ്ട്. വീട്ടിലെ അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കോര്‍ കമ്മിറ്റിയാണത്. അത് ജനത്തിന്റെ കോര്‍കമ്മിറ്റിയാണ്. ആ കോര്‍കമ്മിറ്റിയാണ് തീരുമാനിക്കുന്നത് കേരളത്തില്‍ ആര്‍ക്ക് ഏത് പദവി അവരുടെ മനസ്സിനകത്ത് നല്‍കണമെന്ന്. ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു, എനിക്ക് അവരുടെ കോര്‍കമ്മിറ്റിയില്‍ സ്ഥാനമുണ്ട്', ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.



മുന്‍ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിലും അവര്‍ പ്രതികരിച്ചു. 'വ്യക്തിയെന്ന നിലയില്‍ സുരേഷ് ഗോപി കോര്‍കമ്മിറ്റിയില്‍ വരുന്നത് സന്തോഷത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ സഹോദരിയാണ് ഞാന്‍'. അവര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Shobha Surendran BJP Core Commitee Suresh Gopi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented