തിരുവനന്തപുരം: പത്രപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ കോവിഡിന്റെ മറവില്‍ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുവപത്രപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല. കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്. അകത്ത് കിടക്കേണ്ട കുഞ്ഞനന്തന് പുറത്തും പുറത്ത് നില്‍ക്കേണ്ട ശ്രീറാം വെങ്കിട്ട രാമന് അകത്തും ആയ അവസ്ഥയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആരോപിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നതിനെയും കുഞ്ഞനന്തന് ജാമ്യം കൊടുത്തതിനെയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി.
ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
Content Highlights: Shiriram Venkittaraman COVID-19 Ramesh Chennithala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..