Shigella | Channel screengrab
കോഴിക്കോട്: മലയോര മേഖലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, പൂവാറന്‍തോട് ഭാഗങ്ങളില്‍ കക്കൂസില്‍ നിന്നുമുള്ള മാലിന്യം കിണറില്‍ അടിഞ്ഞതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്തില്‍ കല്യാണങ്ങള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ ആരോഗ്യവകുപ്പില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കല്യാണം നടക്കുന്ന വീട്ടിലെ കിണറുകളിലെ വെള്ളം പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
പഞ്ചായത്തിലെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് രോഗവ്യാപനം തടയുന്നതിനുള്ള എല്ലാവിധ മുന്‍കരുതലുകളും പഞ്ചായത്ത് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലിന്റോ ജോസഫ് പറഞ്ഞു
Content Highlights:Shigella case reported in Koodaranji
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..