ഇടതുമുന്നണിയുടേത് അടിപ്പാവാടരാഷ്ട്രീയം, ബിജെപി-സിപിഎം ഒത്തുതീര്‍പ്പ്- ഷിബു ബേബി ജോണ്‍


ഷിബു ബേബി ജോൺ | ഫോട്ടോ: സി. ആർ. ഗിരീഷ് കുമാർ മാതൃഭൂമി

തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്ന് ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍. എഫ്ബിഐയെ കൊണ്ടുവന്നാലും യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ ലൈംഗിക പീഡന കേസ് അന്വേഷണം സിബിഐക്ക് വിട്ട സംഭവത്തില്‍ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൃപേഷ്, ശരത് ലാല്‍ എന്നീവരുടെ കൊലപാതകം സിബിഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി വക്കീലിനെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ സിബിഐ എന്നാല്‍ കരളിന്റെ കരളാണ്. വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതി.

യുഡിഎഫിനെ തകര്‍ക്കുവാന്‍ ബിജെപി- സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനിയും നിങ്ങള്‍ക്ക് ആകില്ല. നിങ്ങള്‍ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങള്‍ക്ക് യാതൊരു ഭയവും ഇല്ല, ഷിബു ബേബി ജോണ്‍ ഫേയ്‌സ്ബുക്കില്‍ കുറിക്കുന്നു.

സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര...

Posted by Shibu Babyjohn on Sunday, 24 January 2021

Content Highlights: Shibu Baby John's facebook post on cbi probe in Solar case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented