ഷെയ്ഖ് പി ഹാരിസ് | ചിത്രം: മാതൃഭൂമി
തിരുവനന്തപുരം: എല്‍.ജെ.ഡി വിട്ട ഷെയ്ഖ് പി ഹാരിസും കൂട്ടരും സിപിഎമ്മിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.
രാജിക്ക് ശേഷം സിപിഎം, സിപിഐ നേതാക്കളുമായി ഇവര്‍ ആശയവിനിമയം നടത്തിയിരുന്നു. സിപിഎമ്മിലേക്ക് പോകാന്‍ ധാരണയായെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസും മറ്റ് നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
പുതിയ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളെ കാണുന്നുണ്ട്.
COntent Highlights: sheikh p haris to join cpm
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..