ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുടുങ്ങി തെറിച്ചുവീണ് വീട്ടമ്മ മരിച്ചു; അപകടം മകനൊപ്പം സഞ്ചരിക്കവേ


മെറ്റിൽഡ

അടിമാലി: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ, ഷാള്‍ ചക്രത്തില്‍ കുടുങ്ങി റോഡില്‍ തെറിച്ചുവീണ് അമ്മ മരിച്ചു. ചിത്തിരപുരം മീന്‍കെട്ട് മാളിയേക്കല്‍ ദേവസ്യയുടെ ഭാര്യ മെറ്റില്‍ഡ (45) ആണ് മരിച്ചത്.

ഞായറാഴ്ച രണ്ടുമണിയോടെ ചിത്തിരപുരം മീന്‍കെട്ടിന് സമീപമാണ് അപകടം. ചിത്തിരപുരം പള്ളിയില്‍ പോയിട്ട് മകന്‍ ഡെന്നീസിനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുകി ചക്രത്തോടുചേര്‍ന്ന നിലയിലായിരുന്നു ശരീരം. നാട്ടുകാര്‍ പത്തുമിനിറ്റ് ശ്രമിച്ചാണ് കുരുക്ക് അഴിച്ചത്.



തുടര്‍ന്ന് ചിത്തിരപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മറ്റൊരു മകന്‍ ഡാനീസ്.

Content Highlights: shawl got tangled in the tire and fell, women died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented