ന്യൂഡല്‍ഹി:  ഐ.ടി പാര്‍ലമെന്ററി സമിതി യോഗത്തിലെ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുപോയതില്‍ എതിര്‍പ്പുമായി സമിതി അധ്യക്ഷന്‍ ശശി തരൂര്‍ എം.പി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്നാണ് തരൂര്‍  വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് താത്പര്യമുള്ള വിവരങ്ങള്‍ ചില എം.പിമാര്‍  പുറത്തുവിട്ടുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. 

പാര്‍ലമെന്റ് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററി സമിതി യോഗങ്ങളുടെ വിവരങ്ങള്‍  രഹസ്യ സ്വഭാവമുള്ളതാണ്. അത് പുറത്തുപോകരുതെന്നുള്ള വ്യവസ്ഥ പാര്‍ലമെന്ററി ചട്ടങ്ങളിലുണ്ട്. 

പാര്‍ലമെന്ററി യോഗത്തിന്റെ ഏതെങ്കിലും അജണ്ട ശരിവെച്ചുകൊണ്ട് ഏതെങ്കിലും മാധ്യമത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ തനിക്കെതിരേ രംഗത്തുവരുന്ന അംഗങ്ങള്‍ തന്നെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതെന്നും തരൂര്‍ ആരോപിക്കുന്നു.

Content Highlight: Shashi Tharoor tweet parliamentary committee meeting