വെള്ളാപ്പള്ളി നടേശൻ, ശശി തരൂർ | Photo: Mathrubhumi
തുറവൂര്‍: തറവാടി നായരാണു ശശി തരൂരെന്ന് പൊതുവായി പറഞ്ഞതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഡല്‍ഹി നായരാണ് തരൂരെന്നാണാദ്യം പറഞ്ഞത്. ചങ്ങനാശ്ശേരിയില്‍ തരൂര്‍ എത്തിയപ്പോള്‍ തറവാടി നായരായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ വിശ്വപൗരനായി. തറവാടി നായരെന്നതു സ്വകാര്യ സംഭാഷണത്തില്‍ പറയാമെങ്കിലും പൊതുവേദിയില്‍ പറഞ്ഞതോടെ തരൂരിന്റെ രാഷ്ട്രീയഭാവി അവസാനിച്ചു. വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടും ഒരു എം.എല്‍.എ. മാരും ഒരക്ഷരം പോലും മിണ്ടിയില്ല - അദ്ദേഹം പറഞ്ഞു.
തുറവൂര്‍ വളവനാട് മഹാവിഷ്ണുക്ഷേത്രത്തില്‍ ഭൂമി സമര്‍പ്പണവും എസ്.എന്‍.ഡി.പി. യോഗം ചേര്‍ത്തല യൂണിയന്റെ മൈക്രോ ഫിനാന്‍സ് വായ്പ വിതരണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചേര്‍ത്തല യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന് അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്, നിയുക്ത ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ വി. ശശികുമാര്‍, അനില്‍ ഇന്ദീവരം, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതിയംഗം കെ.എം. മണിലാല്‍, ടി. സത്യന്, എ.എന്‍. വിജയന്, എന്‍. സോമന് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: shashi tharoor tharavadi nair remark vellappally natesan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..