പാര്‍ട്ടിയില്‍ വിലക്കോ ശത്രുക്കളോ ഇല്ലെന്ന് തരൂര്‍; വിവാദം ഒഴിവാക്കാമായിരുന്നെന്ന് ശബരീനാഥന്‍


കെ.എസ്. ശബരീനാഥൻ, ശശി തരൂർ | Photo: Mathrubhumi, PTI

കോഴിക്കോട്: പാര്‍ട്ടിയില്‍ തനിക്ക് വിലക്കില്ലെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. കോഴിക്കോട്ട്‌ തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെത്തുടര്‍ന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയത് സാങ്കേതിക കാരണത്താലാണെന്നും തരൂര്‍ പറഞ്ഞു. ആരെയും ഭയമില്ല, ഭയപ്പെടുത്തേണ്ടതില്ലെന്നും പാര്‍ട്ടിയില്‍ ശത്രുക്കളില്ലെന്നും തരൂര്‍ പ്രതികരിച്ചു.

അതിനിടെ വിഷയത്തില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന്‍ രംഗത്തെത്തി. ഈ വിവാദം ഒഴിവാക്കാമായിരുന്നെന്ന്‌ ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.



കെ.എസ്. ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്ന് മാധ്യമങ്ങള്‍ മുഖാന്തരം അറിഞ്ഞു. ഭാരത് ജോടോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണില്‍ സവര്‍ക്കര്‍ക്കെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്...അത് കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു. പിന്നെ ഒരു കാര്യം കൂടി , അദ്ദേഹത്തിനാണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.
ശബരി

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ഞായറാഴ്ച നടത്താനിരുന്ന സെമിനാര്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം മാറ്റിയിരുന്നു. ശശി തരൂര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നതാണ് കാരണമെന്നാണ് സൂചന. അതേസമയം സെമിനാര്‍ നിശ്ചയിച്ച ദിവസംതന്നെ കോഴിക്കോട്ട് നടത്തും. യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയതോടെ പരിപാടിയുടെ നടത്തിപ്പുചുമതല ഏറ്റെടുത്ത് കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ ജവഹര്‍ ഫൗണ്ടേഷന്‍ രംഗത്തുവന്നതോടെയാണിത്.

Content Highlights: shashi tharoor says there is no prohibition or enemies in congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented