ശശി തരൂർ
മലപ്പുറം: രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കോട്ട് തയ്ച്ചുവെച്ചിട്ടില്ല. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതിനാലാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ കൂടുതല്‍ ക്ഷണം ലഭിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
താനിട്ടിരിക്കുന്ന കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ലെന്നും. നമ്മുടെ നാട്ടിലെ മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടിടാറില്ലല്ലോയെന്നും പിന്നെ ഏത് കോട്ടിനെ കുറിച്ചാണ് പറയുന്നതെന്ന് അത് പറഞ്ഞവരോട് തന്നെ ചോദിക്കണം എന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തമാശരൂപേണ മറുപടി പറഞ്ഞു.
ആളുകള്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. തനിക്കതില്‍ പ്രശ്നമല്ല. ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അപമാനഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും മുഖ്യമന്ത്രി പദവി സംബന്ധിച്ചുമുള്ള ശശി തരൂരിന്റെ തുടര്‍ച്ചയായ പരസ്യ പ്രതികരണങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. തിരുവനന്തപുരത്ത് നടന്ന കെ.കരുണാകരന് സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടന ചടങ്ങിലായിരുന്നു തരൂരിനെതിരെയുള്ള നേതാക്കളുടെ പരോക്ഷ വിമര്‍ശനങ്ങള്‍.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അച്ചടക്ക നടപടി ഓര്മിപ്പിച്ചപ്പോള് മുഖ്യമന്ത്രി കസേരയിലേക്ക് തയ്പ്പിച്ചുവെച്ച കോട്ട് ഊരിവെക്കാന്‍ ചെന്നിത്തലയും ആവശ്യപ്പെട്ടു. ഗ്രൂപ്പിസമല്ല അവനവനിസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞ് എം.എം.ഹസ്സനും തരൂനിട്ട് കൊട്ടി. തരൂരിന്റെ പേരെടുത്ത് പറയാതെയായിരുന്നു നേതാക്കളുടെ വിമര്‍ശനങ്ങള്‍.
Content Highlights: shahi tharoor, ramesh chennithala, congress, kpcc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..