കോൺഗ്രസിനെ ഇഷ്ടപ്പെടുന്നവർ സ്വീകരിക്കാന്‍ തടിച്ചുകൂടുന്നെന്ന് തരൂർ; വിവാദത്തിൽ തലവെക്കാതെ സതീശൻ


'ചരിത്ര പുരുഷാ വീണ്ടും വരുമോ, നിലച്ച ജീവിത സന്ധ്യകളിൽ....' എന്ന പാട്ടിന്റെ പശ്ചാത്തല സംഗീതമാണ് ദൃശ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ശശി തരൂർ | Photo: മാതൃഭൂമി

കോഴിക്കോട്: കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങൾ തന്നെ കേൾക്കാൻ തടിച്ചു കൂടുന്നുവെന്ന് ശശി തരൂർ എം.പി. വേദി നിഷേധിച്ചതിനെക്കുറിച്ച് എം.കെ. രാഘവൻ എംപി പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

'കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങൾ കേൾക്കാനും വിഷയത്തെക്കുറിച്ച് സംസാരിക്കാനും എത്തി. ബാക്കിയൊക്കെ വേറെ ആൾക്കാർ സംസാരിച്ചോട്ടെ. വിലക്കുമായി ബന്ധപ്പെട്ട് പാർട്ടിയോട് എം.കെ. രാഘവൻ എം.പി. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്', ശശി തരൂർ പറഞ്ഞു.

വേദി നിഷേധിച്ചിട്ടും തനിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മലബാർ പര്യടനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തന്നെ സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. 'ചരിത്ര പുരുഷാ വീണ്ടും വരുമോ, നിലച്ച ജീവിത സന്ധ്യകളിൽ....' എന്ന പാട്ടിന്റെ പശ്ചാത്തല സംഗീതമാണ് ദൃശ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നുള്ളത് എല്ലാവരുടെയും ആവശ്യമാണെന്നും അത് പാർട്ടി വേദികളിൽ പറയുമെന്നും എം.കെ. രാഘവൻ പറഞ്ഞു. ആരാണ് ഇതിന് പിന്നിലെ സമ്മർദ്ദമെന്ന് അറിയണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന ചോദ്യത്തിന്, 'പുക ഇല്ലാതെ തീ ഉണ്ടാകാറുണ്ടെന്നും' രാഘവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്നാൽ, തരൂർ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കെ.പി.സി.സി. അധ്യക്ഷൻ കെ, സുധാകരൻ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. കെ, സുധാകരന്റെതാണ് അവസാനവാക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

Content Highlights: shashi tharoor reaction on for congress ban

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented