അനിൽ ആന്റണി തരൂരിനൊപ്പം
തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായ ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ അനില്‍ ആന്റണിയെ തള്ളി ശശി തരൂര്‍. അനിലിന്റെ നിലപാട് അപക്വമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിദേശ ഡോക്യുമെന്ററി കൊണ്ട് രാജ്യത്തിന്റെ പരമാധികാരത്തിന് ഒന്നും സംഭവിക്കില്ല. ഇവയെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചോ രാജ്യത്തിനെക്കുറിച്ചോ ഒരു വിദേശസ്ഥാപനം അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതിനെ മറ്റ് രീതിയില്‍ സമീപിക്കുന്നവരുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ബി.സി ഡോക്യുമെന്ററിയില്‍ വലിയ അതിശയമുണ്ടാകേണ്ട കാര്യമില്ല. ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ ആഭ്യന്തരമായി അന്വേഷണം ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ആഭ്യന്തരമായി നടത്തിയ ഒരു അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററിയെന്ന് ബി.ബി.സിയും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ലസ്റ്ററില്‍ കലാപാന്തരീക്ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയും ഇതേ രീതി പിന്തുടര്ന്നിട്ടുണ്ട്. ഒരു വിദേശ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. അനിലിന്റെ പരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമായിരുന്നു കോണ്‍ഗ്രസിനുള്ളില്‍ നിന്നുയര്‍ന്ന് വന്നത്. മാത്രമല്ല ഇത് ബി.ജെ.പി. ആയുധമാക്കുകയും ചെയ്തു.
കെ.പി.സി.സി. ഡിജിറ്റല്‍ സെല്ലിന്റെ പുന:സംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന് വ്യക്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും മറ്റാരെങ്കിലും പറയുന്നത് ഔദ്യോഗികനിലപാടല്ലെന്നും ഷാഫി പറമ്പിലും ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Shashi Tharoor on anil antonys remarks about bbc documentary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..