കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് തരൂർ; രാഷ്ട്രീയം ചർച്ചചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി


ചെന്നൈയിലും ബോംബൈയിലും ബെംഗളൂരുവിലും വെച്ച് നടന്ന ലീഗിന്റെ സൗഹാർദ്ദ സംഗമത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശശി തരൂർ പാണക്കാട് എത്തിയപ്പോൾ | Photo: Special arrangement

മലപ്പുറം: കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്ന് ശശി തരൂർ എം.പി. പാണക്കാട് സാദിഖലി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സന്ദർശനത്തിൽ അസാധാരണത്വമൊന്നുമില്ലെന്നും സാധാരണഗതിയിൽ ഇവിടെ എത്തുമ്പോൾ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംകെ രാഘവൻ എംപിയോടൊപ്പമായിരുന്നു തരൂർ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

'രണ്ട് യു.ഡി.എഫ്. എം.പിമാർ യു.ഡി.എഫ്. ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതിൽ അസാധാരണത്വമൊന്നുമില്ല. ചിലർ പറയുന്നു ഗ്രൂപ്പുണ്ടാക്കുന്നു, വിഭാഗീയനീക്കമാണ് എന്നൊക്കെ. എന്നാൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ഒരു സാധ്യതയും ഇല്ല, അതിനുള്ള താൽപര്യവുമില്ല. കോൺഗ്രസിനകത്ത് 'എ'യും 'ഐ'യും ഒക്കെ കൂടുതലാണ്. 'ഒ'യും 'ഇ'യുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കിൽ 'യു'ആണ് വേണ്ടത്. യുണൈറ്റഡ് കോൺഗ്രസ് ആണ് ആവശ്യമുള്ളത്. ഞങ്ങൾ കോൺഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണ്', തരൂർ പറഞ്ഞു.ചെന്നൈയിലും ബോംബൈയിലും ബെംഗളൂരുവിലും വെച്ച് നടന്ന ലീഗിന്റെ സൗഹാർദ്ദ സംഗമത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യം. അതാണ് എന്റെ വിശ്വാസം. അതിന്റെ അടയാളമായി ലീഗ് ഇത്തരത്തിൽ ഒരു സംഗമം നടത്തിയത് വളരെ ഇഷ്ടപ്പെട്ടു. രാജ്യത്തിന് ഒരു സന്ദേശം കൊടുക്കണം. വർഗീയതയ്ക്ക് പകരം എല്ലാവരേയും കൂട്ടിക്കൊണ്ടുവന്ന് ഒരുമിച്ച് ഭാരതത്തിന്റെ ഭാവിക്കുവേണ്ടി പ്രവർത്തിക്കണം എന്ന വിശ്വാസം, അതാണ് അവരുടേയും ഞങ്ങളുടേയും. അതിന്റെ സൗഹാർദ്ദത്തിലാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്', തരൂർ പറഞ്ഞു.

Photo: Special arrangement

പാണക്കാട് സന്ദർശനം പതിവുള്ളതാണെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയാകുമോ എന്ന ചോദ്യത്തിന് 'എല്ലാവരും കൂടി കാണുമ്പോൾ വേറെന്തെങ്കിലുമാണോ സംസാരിക്കുക? പിന്നെ വേണമെങ്കിൽ ഖത്തർ ഫുട്ബോൾ സംസാരിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിശദമായ രാഷ്ട്രീയ ചർച്ചയാണ് പാണക്കാട് വെച്ച് നടന്നതെന്നാണ് വിവരം. മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവ് കൂടിയാണ് ശശി തരൂർ. പി.വി. അബ്ദുൽ വഹാബ്, പി.എം.എ. സലാം ഉൾപ്പെടെയുള്ള നേതാക്കളും പാണക്കാട് എത്തിയിരുന്നു.

Content Highlights: shashi tharoor mp malabar tours - visit panakkad sadiq ali thangal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented