തിരുവനന്തപുരം: മോദി സ്തുതി വിവാദത്തിന് പിന്നാലെ ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ പൊങ്കാല. ഹൗഡി-മോദി പരിപാടി നടക്കുമ്പോള്‍ പണ്ട് 1954 ല്‍ നെഹ്രുവിനും ഇന്ദിരയ്ക്കും അമേരിക്കയില്‍ ലഭിച്ച ഗംഭീര സ്വീകരണം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ചിത്രം സഹിതം ഇട്ട ട്വീറ്റിലാണ് ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി എന്ന് കുറിച്ചത്.

വിശദീകരണവുമായി ചേര്‍ത്ത രണ്ടാമത്തെ ട്വീറ്റില്‍ ചിത്രം അമേരിക്കയിലേത് അല്ല സോവിയറ്റ് യൂണിയനിലേതാണെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട്. എങ്കിലും അര്‍ഥം മാറുന്നില്ല എന്നും അദ്ദേഹം പറയുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും വിദേശങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മോദി ആദരിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ആദരിക്കപ്പെടുന്നത്. അതിലൂടെ രാജ്യത്തിനാണ് ആദരം കിട്ടുന്നത്-തരൂര്‍ വ്യക്തമാക്കുന്നു.

 

Content Highlights: Gets brutally trolled