ശശി തരൂർ | Photo: Mathrubhumi Archives
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വെള്ളിയാഴ്ച കോഴിക്കോട്ട് വിവിധ മുസ്ലിം സംഘടനാനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ.എന്‍.എം. നേതാക്കളായ ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈന് മടവൂര്‍ എന്നിവരുമായാണ് അദ്ദേഹം സംസാരിക്കുക.
രണ്ടാംവരവില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പാര്‍ട്ടിപരിപാടിയിലും തരൂര്‍ പങ്കെടുക്കുന്നുവെന്നതാണ് കൗതുകം. കുറ്റിച്ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.വി. ഉസ്മാന്‍കോയ അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുന്ന അദ്ദേഹം 'മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്നവിഷയത്തില്‍ പ്രഭാഷണം നടത്തും. നേരത്തേ ഇതേവിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന സെമിനാറായിരുന്നു നേതൃത്വം തടഞ്ഞത്.
Content Highlights: Shashi Tharoor Kozhikode Visit
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..