ശശി തരൂർ | Photo : ANI
കോട്ടയം: കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍. ജില്ലയില്‍ തീരുമാനിച്ച പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. പരിപാടികളില്‍ ആര് വന്നാലും ആര്‍ക്ക് അസൗകര്യമുണ്ടായാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസോ യൂത്ത് കോണ്‍ഗ്രസോ തനിക്ക് യാതൊരു വിധ അറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറയുന്നത്. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതിനല്കാനുള്ളനീക്കത്തിലാണ് ഡിസിസി.
എന്നാല്‍ പരിപാടി നടത്തുന്ന വിവരം ഡിസിസിയെ അറിയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് ആണെന്ന് നിലപാടിലാണ് തരൂര്‍. തങ്ങളോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞത് പോലെ ഡിസിസിയോടും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടാവും എന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'പരിപാടികളില്‍ ആര് വേണമെങ്കിലും പങ്കെടുക്കട്ടെ. ആര് വന്നാലും വന്നില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്, ആര്‍ക്കെല്ലാം അസൗകര്യമുണ്ട് എന്നതൊന്നും എന്റെ വിഷയമല്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് ജില്ലയിലെത്തുന്ന തരൂര്‍ പാല, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്മാരെ കാണും. കെ.എം. ചാണ്ടി അനുസ്മരണത്തിലും പങ്കെടുക്കും.
Content Highlights: shashi tharoor kottayam visit related controversies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..