കോണ്‍ഗ്രസ് അധ്യക്ഷന്‍: മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യന്‍- കെ. സുധാകരന്‍ 


കെ. സുധാകരൻ, ശശി തരൂർ | Photo: Mathrubhumi, PTI

തിരുവനന്തപുരം: എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ഥിയാണ് ശശി തരൂര്‍ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. തരൂര്‍ മത്സരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ എന്തിനാണ് അദ്ഭുതപ്പെടുന്നത്. മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ഥിയല്ലേ തരൂര്‍- സുധാകരന്‍ ആരാഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ജനാധിപത്യ പാര്‍ട്ടിക്കകത്ത് മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കെ. സുധാകരനും അവകാശമുണ്ട്, ശശി തരൂരിനും അവകാശമുണ്ട്. ശശി തരൂര്‍ മത്സരിക്കാന്‍ അര്‍ഹതയുള്ളയാളാണ്. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കില്‍ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല- സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് കഴിഞ്ഞദിവസം ശശി തരൂര്‍ സൂചന നല്‍കിയിരുന്നു. മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് എഡിഷനില്‍ അദ്ദേഹം എഴുതുന്ന കോളത്തിലാണ് എ.ഐ.സി.സി. അധ്യക്ഷപദത്തിലേക്ക് മത്സരത്തിന്റെ സൂചന അദ്ദേഹം നല്‍കിയത്.

ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ പര്യാപ്തമായ കോണ്‍ഗ്രസിനെയാണ് ഞങ്ങള്‍ക്ക് ആവശ്യം എന്ന തലക്കെട്ടിലാണ് കഴിഞ്ഞദിവസം മാതൃഭൂമി ഡോട്ട് കോമിന്റെ ഇംഗ്ലീഷ് എഡിഷനില്‍ ശശി തരൂര്‍ ലേഖനം എഴുതിയത്. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടതിനെക്കുറിച്ചും അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രധാന ദേശീയ മാധ്യമങ്ങളും പി.ടി.ഐ. അടക്കമുള്ള വാര്‍ത്ത ഏജന്‍സികളും മാതൃഭൂമി ഡോട്ട്കോമിലെ ലേഖനം അടിസ്ഥാനമാക്കി തരൂര്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കുംപാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: shashi tharoor is eligible to contest for the post of aicc presidentship says k sudhakaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented