'മാതൃഭൂമി-ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിന്റെ ഉദ്ഘാടനം ശശി തരൂർ എം.പി. നിർവഹിക്കുന്നു.
തിരുവനന്തപുരം: ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ 'മാതൃഭൂമി-ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിന്റെ ഉദ്ഘാടനം ശശി തരൂർ എം.പി. നിർവഹിച്ചു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ശശി തരൂരും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും തമ്മിലുള്ള സംവാദത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാം സമ്മാനമായി രണ്ടരലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒന്നര ലക്ഷം രൂപയും ലഭിക്കും. ഫൈനലിലെത്തുന്നവർക്ക് 35,000 രൂപ പ്രോത്സാഹന സമ്മാനമായി ലഭിക്കും.
Content Highlights: Shashi Tharoor inaugurated the seventh edition of 'Speak for India Kerala Edition'
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..