തലസ്ഥാനത്ത് തരൂരിന് വൻവരവേൽപ്പ്, സമരവേദിയിൽ നേതൃനിര; നഗരസഭ വിഷയത്തിൽ ആദ്യം ഇടപെട്ടത് താനെന്ന് തരൂര്‍


മാതൃഭൂമി ന്യൂസ്

തലസ്ഥാന നഗരിയിൽ വൻ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവർത്തകർ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. പരിപാടിയിൽ കെ.എസ്. ശബരീനാഥൻ, പാലോട് രവി, എൻ ശക്തൻ, ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വൻനിരയും ഉണ്ടായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്ത് വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാൻ ശശിതരൂർ എം.പി എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി

തിരുവനന്തപുരം: സമര പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ തലസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര വേദിയിലാണ് തരൂർ എത്തിയത്. സമര പരിപാടികളിൽ എന്തുകൊണ്ട് വൈകി എത്തി എന്ന ചോദ്യത്തിനും അദ്ദേഹം വേദിയിൽ വെച്ചുതന്നെ ഉത്തരം നൽകി.

'എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോർപ്പറേഷൻ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താൻ സാധിക്കാത്തത്' - അദ്ദേഹം വ്യക്തമാക്കി.



നഗരസഭ വിഷയത്തിൽ ഏറ്റവും ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമരവേദിയിൽ പ്രസംഗം ആരംഭിച്ചത്. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാം വേദിയിലേക്ക് എത്തിക്കാനും ശശി തരൂരിന് സാധിച്ചു. മാത്രമല്ല സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെതിരേയും പോലീസിനെതിരേയുമെല്ലാം രൂക്ഷമായ വിമർശനം തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായി. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ തരൂർ സർക്കാരിനെ അനുകൂലിക്കുന്നു എന്ന വിമർശനങ്ങൾ കോണ്‍ഗ്രസിനകത്തുതന്നെ ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി തെറ്റു ചെയ്താൽ മുഖ്യമന്ത്രിയേയും വിമർശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി.

തലസ്ഥാന നഗരിയിൽ വൻ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവർത്തകർ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. പരിപാടിയിൽ കെ.എസ്. ശബരീനാഥൻ, പാലോട് രവി, എൻ ശക്തൻ, ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വൻനിരയും ഉണ്ടായിരുന്നു.

സ്വന്തം മണ്ഡലത്തിൽ തരൂർ എത്തുന്നില്ലെന്നും കാര്യമായ പ്രവർത്തനം നടത്താതെ വടക്കൻ ജില്ലകളിൽ പര്യടനം നടത്തി ഒറ്റയ്ക്ക് ഒരു സംവിധാനം ഉണ്ടാക്കാനുള്ള നീക്കം നടത്തുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് തരൂർ തലസ്ഥാനത്തെത്തിയത്. പ്രതിപക്ഷ നേതാവും കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്ത് വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ ശശിതരൂർ എം.പി അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി

തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കുന്ന പരിപാടിയാണ് അടുത്തതായി തരൂർ പങ്കെടുക്കാനുള്ളത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് വി.ഡി. സതീശനും തരൂരും തമ്മിൽ ഒരുമിച്ച് വിമാനത്തിൽ തലസ്ഥാനത്തക്ക് വന്നപ്പോൾ ഒരു 'ഹലോ' മാത്രമാണ് പറഞ്ഞത്. മറ്റു സംസാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു പറഞ്ഞത്. അത് കൊണ്ട് തന്നെ ഇരുവരും തമ്മിൽ ഒന്നിച്ച് വേദിയിലെത്തുന്നത് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Content Highlights: shashi tharoor in thiruvananthapuram corporation protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented